Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലും കര്‍ഷകന്‍ ജീവനൊടുക്കി

Suicide
കണ്ണൂര്‍ : കടം അടച്ചു തീര്‍ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ ജപ്തിനോട്ടീസയച്ചതിനെത്തുടര്‍ന്ന് കണ്ണൂരിലും കര്‍ഷകന്‍ ജീവനൊടുക്കി. ചെറുപുഴക്കടുത്ത് പ്രാപ്പൊയില്‍ കുറിച്യകുന്ന് പുല്ലുമല നെല്ലിക്കല്‍ ഗംഗാധരന്‍(62)നാണ് ആത്മഹത്യ ചെയ്തത്. ആള്‍താമസമില്ലാത്ത പറമ്പില്‍ മരക്കൊമ്പിലാണ് കുഞ്ഞുമോനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

തിരുമേനി സ്‌റ്റേറ്റ് ബാങ്ക് ശാഖയില്‍ നിന്നും ഒന്നരലക്ഷം രൂപ കൃഷിക്കായി വായ്പയെടുത്തിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ അടച്ചു തീര്‍ക്കാത്തപക്ഷം ജപ്തി നടപടികള്‍ക്കായി കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നു. വായ്‌പെയെടുത്തുവെങ്കിലും ഇടക്ക് അസുഖബാധിതനായി തിരിച്ചടക്കാന്‍ കഴിഞ്ഞില്ല.

ഇതേത്തുടര്‍ന്നുണ്ടായ മാനസികവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: സുമതി. മക്കള്‍ : തുളസി,ഗിരീഷ്,അനീഷ്. പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി. ഇതോടെ സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില്‍ കടബാധ്യതമൂലം മരിക്കുന്നവരുടെ എണ്ണം 12ലെത്തി. തിങ്കളാഴ്ച മാത്രം മൂന്ന് കര്‍ഷകരാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ജീവനൊടുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+