കാമുകിക്കായി കോളെജ് പയ്യന്‍മാര്‍ തെരുവില്‍ തല്ലി
മൂവാറ്റുപുഴ: കാമുകിയെ സ്വന്തമാക്കാന്‍ രണ്ട് കോളെജ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍ തല്ലിയത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ തൊടുപുഴ - മൂവാറ്റുപുഴ റൂട്ടില്‍ ഹോസ്റ്റല്‍ ജംഗ്ഷനിലായിരുന്നു സംഭവം.
ഒരേ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പ്രണയിച്ചത് അതേ കോളെഡിലെ പെണ്‍കുട്ടിയെയായിരുന്നു. ഇത് സംബന്ധിച്ച് ഇവര്‍ ഇടയ്ക്ക് തര്‍ക്കത്തിലും ഏര്‍പ്പെടാറുണ്ടായിരുന്നു. കഴിഞ്ഞദിവസം കടാതിയിലുള്ള കാമുകനെ മറ്റേ കാമുകന്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതാണ് കയ്യാങ്കളിയിലെത്തിയ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഫോണിലൂടെ തെറിവിള കേട്ട കാമുകന്‍ സുഹൃത്തുക്കളെയും കൂട്ടി എതിരാളി കാമുകനെ നേരിടാന്‍ ഹോസ്റ്റല്‍ ജംഗ്ഷനില്‍ എത്തി മറ്റേ കാമുകനുമായി വാക്കേറ്റത്തിലായി.
ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്ന് കരുതി പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസിനെക്കമ്ട് യുവാക്കള്‍ മുങ്ങാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്നാലെയെത്തി പിടികൂടി. ക്വട്ടേഷന്‍ സംഘങ്ങള്‍ ഏറ്റുമുട്ടലാണെന്ന് കരുതി പ്രദേശത്ത് ജനങ്ങളും തടിച്ചുകൂടി.
കാമുകന്മാരെയും അവരുടെ കൂട്ടാളികളായെത്തിയ സുഹൃത്തുക്കളെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് ഈ ത്രികോണ പ്രണയത്തിന്റെ കഥ പുറത്തുവന്നത്. തുടര്‍ന്ന് രക്ഷകര്‍ത്താക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാമുകന്മാരെ താക്കീത് ചെയ്ത് വിട്ടയച്ചു.












Click it and Unblock the Notifications