കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുന്ദരികളെ അഭിനയിപ്പിക്കാമെന്ന് ലതാനായര്‍ പറഞ്ഞു

  • By Lakshmi
Google Oneindia Malayalam News

Lata Nair
തിരുവനന്തപുരം: അയല്‍വീടുകളില്‍ സുന്ദരികളായ പെണ്‍കുട്ടികളുണ്ടെങ്കില്‍ അവരെയും സീരിയലില്‍ അഭിനയിക്കാന്‍ കൊണ്ടുപോകാമെന്ന് കിളിരൂര്‍ കേസിലെ പ്രതി ലതാനായര്‍ ശാരിയോട് പറഞ്ഞിരുന്നതായി സാക്ഷിമൊഴി.

ലതാ നായര്‍ ഇങ്ങനെ പറഞ്ഞതായി ശാരി തന്നോടു പറഞ്ഞിരുന്നതായി അയല്‍വാസി രാധയാണു സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. 200304കാലത്തു ലതാ നായര്‍ ശാരിയുടെ വീട്ടിലെ നിത്യസന്ദര്‍ശകയായിരുന്നുവെന്നും സാക്ഷി മൊഴിയില്‍ പറയുന്നു.

ശാരിയുടെ വീട്ടില്‍ താന്‍ പോകാറുണ്ടായിരുന്നുവെന്നും ശാരി തന്റെ വീട്ടിലും വരാറുണ്ടായിരുന്നുവെന്നും മറ്റൊരു അയല്‍വാസിയായ രഞ്ജിനി മൊഴി നല്‍കി. സീരിയലില്‍ അഭിനയിക്കാന്‍ പോകുന്ന കാര്യം ശാരി പറഞ്ഞിരുന്നതായും സാക്ഷി പറഞ്ഞു. മറ്റൊരു സാക്ഷിയായ ജോയിന്റ് ആര്‍ടിഒയും തിങ്കളാഴ്ച മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ടു മറ്റൊരു ഹര്‍ജി കൂടി കോടതി ഫയലില്‍ സ്വീകരിച്ചു. 23നു വാദം നടക്കും. ശാരിയുടെ മാതാപിതാക്കളാണു പുതുതായി വീണ്ടും ഹര്‍ജി നല്‍കിയിട്ടുള്ളത്.

കേസ് അന്വേഷിച്ച ഐജി ശ്രീലേഖയ്ക്കു തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക സംഘടന കുവൈത്തില്‍ ഏറ്റവും നല്ല പൊലീസ് ഉദ്യോഗസ്ഥയ്ക്കുള്ള പുരസ്‌കാരം നല്‍കിയിരുന്നുവെന്നും കിളിരൂര്‍ കേസിന്റെ അന്വേഷണവേളയിലായിരുന്നു ഇതെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. ഇതുള്‍പ്പെടെ അന്വേഷിക്കണമെന്നാണു പുതിയ ഹര്‍ജി.

English summary
A witness of Kiliroor case gave statement against prime accused Lata Nair in CBI court,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X