ചാണ്ടിയുടെത് കുതിരവട്ടം പപ്പു സ്റ്റൈല്‍: കൊടിയേരി

ഗൗരവമുള്ള പല വിഷയങ്ങളും ചൂണ്ടിക്കാണിക്കുമ്പോള്‍ വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ പപ്പുവിനെ പോലെ 'ഇപ്പൊ ശരിയാക്കി തരാം' എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. പക്ഷേ പിന്നീട് നടപടിയൊന്നും ഉണ്ടാവുകയുമില്ല. സിപിഎം പാളയം ഏരിയാ സമ്മേളനത്തിന് സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിയേരി.
വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ചാണ്ടി പപ്പു സ്റ്റൈല്‍ എടുക്കുകയാണ്. കേരളത്തില്‍ കോഴിയ്ക്ക് ഒരു മന്ത്രി മുട്ടയ്ക്ക് വേറൊരു മന്ത്രി എന്ന നിലയിലാണ് വകുപ്പ് വിഭജനം നടത്തിയിരിക്കുന്നതെന്നും കൊടിയേരി കുറ്റപ്പെടുത്തി. എന്നാല്‍ മന്ത്രിമാരില്ല എന്നതു പോലെ മുഖ്യമന്ത്രി തന്നെ എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുകയാണെന്നും കൊടിയേരി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കഴിവുകേടിന് ഏറ്റവും വലിയ ഉദാഹരണമാണ് ജനസമ്പര്‍ക്ക പരിപാടി. ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണി മുഖ്യമന്ത്രി നേരിട്ട് ചെയ്യുകയാണ്. ഈ പരിപാടി വലിയ ധൂര്‍ത്താണെന്ന് ധനവകുപ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ യുഡിഎഫിന്റെ രണ്ട് അംഗങ്ങള്‍ക്ക് മൂത്രശങ്ക വന്നാല്‍ പോലും ഉമ്മന്‍ചാണ്ടിയുടെ കാര്യം പോക്കാവും.ഏറ്റവും സമര്‍ഥനായ പോക്കറ്റടിക്കാരനെ പോലെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും കൊടിയേരി ആരോപിച്ചു.












Click it and Unblock the Notifications