കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാരി മരിച്ചത് ചികിത്സയിലെ പിഴവു മൂലം

  • By Nisha Bose
Google Oneindia Malayalam News

shari
തിരുവനന്തപുരം: കിളിരൂര്‍ കേസിലെ പെണ്‍കുട്ടി ശാരി മരിച്ചത് ചികിത്സയിലെ പിഴവു മൂലമെന്ന് ഡോക്ടര്‍ എപി കുരുവിള കോടതിയില്‍ മൊഴി നല്‍കി. തന്റെ മൊഴി സിബിഐ തെറ്റായാണ് രേഖപ്പെടുത്തിയതെന്നും ഡോക്ടര്‍ കോടതിയെ അറിയിച്ചു.

ലാപ്രോസ്‌കോപ്പിയിലെ പിഴവ് മൂലമാണ് ശാരി മരിച്ചത്. കേസിലെ സാക്ഷി വിസ്താരം നടക്കുന്ന തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് കുരുവിള ഇക്കാര്യം അറിയിച്ചത്. ശാരിയെ പരിശോധിയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക മെഡിക്കല്‍ സംഘത്തിലെ ഡോക്ടറാണ് എപി കുരുവിള. കുരുവിളയും സര്‍ക്കാര്‍ അഭിഭാഷകനും തമ്മില്‍ കോടതിയില്‍ വച്ച് അഭിപ്രായവ്യത്യാസമുണ്ടാവുകയും ചെയ്തു.

2004 ഒക്ടോബര്‍ 31നു ശാരിയെ മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. അവിടെവച്ചു ഡോക്ടര്‍ എ.പി. കുരുവിള ശാരിയെ ചികില്‍സിച്ചിരുന്നു. അതേസമയം കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ടു മറ്റൊരു ഹര്‍ജി കൂടി കോടതി ഫയലില്‍ സ്വീകരിച്ചു. 23നു വാദം നടക്കും. ശാരിയുടെ മാതാപിതാക്കളാണു പുതുതായി വീണ്ടും ഹര്‍ജി നല്‍കിയിട്ടുള്ളത്.

English summary
Doctor John S Kurian informed the court that Sari, victim of Kiliroor case died due to fault in laparoscopy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X