യാഹൂ വീഡിയോ സര്‍വീസ് ആരംഭിച്ചു

ന്യൂസ്, എന്റര്‍ടെയ്ന്‍മെന്റ്, ലൈഫ്‌സ്റ്റൈല്‍, മൂവി എന്നിങ്ങനെ ഏതു തരം വീഡിയോയും ഈ പ്ലാറ്റ്‌ഫോമില്‍ അപ് ചെയ്യാന്‍ സാധിക്കും. ഈ പ്ലാറ്റ്്‌ഫോമിലെത്താന്‍ യാഹു. ഇന്‍ തുറന്ന് വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഓണ്‍ലൈന്‍ വീഡിയോ ഉപഭോഗത്തിലുണ്ടായ വന്‍ വര്‍ധനവാണ് യാഹുവിനെ ഇത്തരമൊരു സേവനം പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ യുട്യൂബിനെ പോലെ എല്ലാവര്‍ക്കും വീഡിയോ അപ് ചെയ്യാന്‍ സാധിക്കില്ല. ചില നിയന്ത്രണങ്ങളെല്ലാം വെച്ചിട്ടുണ്ട്. പക്ഷേ, ന്യൂസ് പോര്‍ട്ടലുകള്‍ക്കോ ചാനലുകള്‍ക്കോ ഒറിജിനല്‍ അല്ലെങ്കില്‍ ലൈസന്‍സ്ഡ് വീഡിയോ ഉള്ളവര്‍ക്കോ ഈ സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും.
മൂവിപ്ലെക്‌സ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ 'സിനിമാതിയേറ്റര്‍' തന്നെ യാഹു ഈയിടെ പ്രഖ്യാപിച്ചിരുന്നു. മുഴുനീള സിനിമകള്‍ യാഹു ഇതിലൂടെ പുറത്തുവിടുന്നുണ്ട്.












Click it and Unblock the Notifications