2ജി: 5 പ്രതികള്‍ക്ക് ജാമ്യം

ഇവര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ സിബിഐ എതിര്‍ത്തിരുന്നു. ഇതാദ്യമായാണ് 2ജി സ്‌പെക്ട്രം കേസില്‍ ഏതെങ്കിലും പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിയ്ക്കുന്നത്. അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞു.
ദില്ലി ഹൈകോടതിയും വിചാരണ കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ എം പി കനിമൊഴി തുടങ്ങിയ പ്രമുഖരടക്കം കേസിലെ മറ്റ് പ്രതികള്‍ ജാമ്യം നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുകയാണ്.
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സി.ബി.ഐയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications