അശ്ലീലപരാമര്‍ശം;ജോര്‍ജിനെതിരെ കേസെടുത്തു

പത്തനാപുരത്ത് കെബി ഗണേഷ് കുമാര്‍ വിഎസ് അച്യുതാനന്ദനെതിരെ വിവാദ പ്രസ്താവന നടത്തിയ അതേ സമ്മേളനത്തില്‍ തന്നെ ജോര്‍ജ് നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിയൊരുക്കിയത്.
നിയമസഭയില്‍ രണ്ട് എംഎല്‍എമാര്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നെഞ്ചില്‍ പിടിച്ചാണു തള്ളിയിട്ടതെന്നും ഇതു പുറത്തു പറയുന്നതു മര്യാദയല്ലെന്നു കണ്ടിട്ടാണ് ആദ്യം മിണ്ടാതിരുന്നതെന്നും ആയിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം.
ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് രജനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സ്പീക്കര്‍ ജി കാര്‍ത്തികേയനും പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications