Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ഉപാധികളോടെ ചര്‍ച്ചയാവാമെന്ന്

Mullapperiyar Dam
ദില്ലി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ചര്‍ച്ചനടത്താന്‍ വഴിയൊരുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. തമിഴ്‌നാടുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കാമെന്ന നിര്‍ദേശം കേന്ദ്ര ജലവിഭവമന്ത്രി പവന്‍കുമാര്‍ ബന്‍സലാണ് മുന്നോട്ടുവെച്ചത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിഉത്തരവ് വരുംവരെ കാത്തിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചതിനെത്തുടര്‍ന്നാണിത്.

പുതിയ അണക്കെട്ടിന്റെ നിര്‍മാണച്ചെലവു കേരളം വഹിക്കാമെന്നും തമിഴ്‌നാടിനു വെള്ളം നല്‍കുന്നതു തുടരുമെന്നും കാണിച്ച് കേരളം കേന്ദ്രത്തിനു കത്തുനല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടു പവന്‍ ബന്‍സല്‍ നിര്‍ദേശിച്ചു.

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം ചേരും.

മുല്ലപ്പെരിയാര്‍കാര്യത്തില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാണെന്നും തമിഴ്‌നാടിന് വെള്ളം നല്‍കുന്നതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂമികുലുക്കവും അണക്കെട്ടില്‍ വിള്ളലും ഉണ്ടായ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിനെക്കുറിച്ച് കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെയും ജലവിഭവ മന്ത്രിയെയും അറിയിച്ചു. അണക്കെട്ടിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയും ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+