കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസ്ഥലത്ത് അപമാനം; 22കാരി സമരം തുടങ്ങി

  • By Lakshmi
Google Oneindia Malayalam News

Lakshmi
തേസ്പൂര്‍: നാല് വര്‍ഷം മുമ്പ് അസമില്‍ നടന്ന പ്രകടനത്തിനിടെ അപമാനത്തിനിരയായ യുവതി നീതിലഭിക്കാനായി നിരാഹാരസമരം തുടങ്ങി. ആദിവാസി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഗുവാഹത്തിയില്‍ നടന്ന പ്രകടനത്തിനിടെയാണ് ലക്ഷ്മി ഒറാങ് എന്ന 22കാരി മാനഭംഗത്തിനിരയായത്.

സംഭവം നടക്കുമ്പോള്‍ ലക്ഷ്മിയ്ക്ക് 17 വയസ്സായിരുന്നു. അസമിലെ സോനിത്പൂര്‍ സ്വദേശിനിയാണ് ആദിവാസിവിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി. പ്രകടനത്തിനിടെ ഒരു സംഘം ഇവരെ ബലംപ്രയോഗിച്ച് വിവസത്രയാക്കി അപമാനിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടുകയും ചില പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാല്‍, കേസിനെക്കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ലക്ഷ്മി പറയുന്നു.

പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നവശ്യപ്പെട്ടാണ് ലക്ഷ്മിയും അനുയായികളും തേസ്പുര്‍ നെഹ്‌റു മൈതാനത്ത് നിരാഹാരമാരംഭിച്ചത്. തന്നെ ആക്രമിച്ചവരോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും നീതികിട്ടുംവരെ താന്‍ സമരം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

അടുത്തിടെ അസം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടില്‍ ചേര്‍ന്ന ലക്ഷ്മി അടുത്ത തിരഞ്ഞെടുപ്പില്‍ തേസ്പൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്.

English summary
The tribal girl Lakshmi Orang who were stripped while a march, begins hunger strike demanding justice. she said today that there was no question of forgiveness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X