കുറ്റവാളികളുടെ കൈമാറ്റം, ഇന്ത്യ, യുഎഇ കരാര്‍

ഏതു തരത്തിലുള്ള ഭീകരവാദവും തുടച്ചുനീക്കുന്നതിന് മുന്തിയ പരിഗണന നല്‍കും. മാഫിയ സംഘങ്ങള്‍ക്കും മയക്കുമരുന്ന്, ആയുധം, സ്‌ഫോടകവസ്തു എന്നിവ അനധികൃതമായി കടത്തുന്നവര്‍ക്കെതിരേയും ഇരുരാജ്യങ്ങളും സംയുക്തമായി നടപടിയെടുക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം.
കുറ്റവാളികളെ പരസ്പരം കൈമാറാനും അതാത് രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് മാതൃകപരമായി ശിക്ഷിക്കാനും പുതിയ കരാര്‍ വിഭാവനം ചെയ്യുന്നു. യുഎഇയിലെ ജയിലുകളില്‍ കഴിയുന്ന 1200ഓളം തടവുകാര്‍ക്ക് ആശ്വാസമാകുന്നതാണ് ഈ കരാര്‍. പ്രകാരം ബാക്കിയുള്ള ജയില്‍ശിക്ഷ ഇവര്‍ ഇന്ത്യന്‍ ജയിലുകളില്‍ അനുഭവിച്ചാല്‍ മതിയാകും.
പൊതുതാല്‍പ്പര്യമുള്ള കുറ്റവാളികള്‍ക്കെതിരേ അന്വേഷണം നടക്കുമ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കണമെന്നും കരാര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.












Click it and Unblock the Notifications