തമിഴ്‌നാടിന് വെള്ളം നല്‍കാം: ഉമ്മന്‍ചാണ്ടി.
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കുന്നതിനോട് കേരളത്തിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാണ് കേരളത്തിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യം സംബന്ധിച്ച് ആര്‍ക്കു വേണമെങ്കിലും ഉറപ്പു നല്‍കാം.
എന്നാല്‍, കേരളത്തിലെ ജനങ്ങളുടെ ആശങ്ക സംസ്ഥാന സര്‍ക്കാരിന് പരിഗണിച്ചേപറ്റൂ. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രി പി.കെ.ബന്‍സലിനെ കേരളത്തിന്റെ ആശങ്ക നേരിട്ട് അറിയിച്ചിട്ടുണ്ട. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം ഒരൊറ്റ മദ്യവില്‍പ്പനശാല പോലും അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ജലനിധിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് 477 തസ്തികകള്‍ താല്‍കാലികമായി അനുവദിക്കുമെന്നും കോഴിക്കോട് കോം ട്രസ്റ്റ് നെയ്ത്ത് മില്ലും സ്ഥലവും ഏറ്റെടുക്കാന്‍ നിയമനിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications