അശ്ലീലചിത്രം കാണിച്ച് പീഡനം: ടീച്ചര്‍ കുടുങ്ങി

ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ പീഡനവിവരം തുറന്നു പറഞ്ഞത്. സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി അന്വഷണം നടത്തിയപ്പോഴാണ് ഏതാണ്ട് നാല്‍പ്പതോളം കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്ന് തെളിഞ്ഞത്.
അധ്യാപകനെതിരെ മുന്‍പ് തന്നെ പരാതിയുയര്‍ന്നിട്ടും നടപടിയെടുക്കാതെ സംഭവം ഒതുക്കിത്തീര്‍ത്തതാണ് കൂടുതല്‍ കുട്ടികള്‍ ഇയാളുടെ പീഡനത്തിന് ഇരയാവാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ സേതുരാമന്‍ അറിയിച്ചു.












Click it and Unblock the Notifications