വാളകം: അധ്യാപകന് ഭീഷണിക്കത്ത്

കൃഷ്ണകുമാറിന്റെ ഭാര്യയും വാളകം ആര്‍വിഎച്ച്എസ് പ്രധാനാധ്യാപികയുമായ കെ.ആര്. ഗീതയ്ക്കു കഴിഞ്ഞ ദിവസമാണു കത്ത് ലഭിച്ചത്. കത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു പരാതി നല്കുമെന്നു ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
കൊല്ലാതെ വിട്ടതു മണ്ടത്തരമല്ലെന്നും തങ്ങളെ മണ്ടന്മാരായി കാണരുതെന്നും കത്തില്‍ പറയുന്നുണ്ട്. കോലഞ്ചേരിയില്‍ മത്തായിക്കുണ്ടായ അനുഭവം ഇനിയും ആവര്‍ത്തിച്ചേക്കാം. ഇതുവരെ കിട്ടിയതു സഹിച്ചോളണമെന്നും ഇതു സൂചനയായി കരുതണമെന്നും കത്തിലുണ്ട്. കത്തിനെക്കുറിച്ചു പുറത്തു പറയരുതെന്നും. ഇനി ഒതുങ്ങി കഴിഞ്ഞില്ലെങ്കില്‍ ഇതേ പോലെയുള്ള അനുഭവങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും കത്തിലുണ്ട്.
കഴിഞ്ഞ ദിവസം വാളകം സ്കൂളില്‍ കെ.ആര്. ഗീതയുടെ പേരില്‍ സാധാരണ പോസ്റ്റിലാണു കത്ത് എത്തിയത്. എന്നാല്‍ ഭര്‍ത്താവ് ആര്. കൃഷ്ണകുമാറിനെ അഭിസംബോധന ചെയ്താണു കത്തെഴുതിയിട്ടുള്ളത്.
എവിടെ നിന്നു കത്ത് പോസ്റ്റ് ചെയ്തെന്ന വിവരം വ്യക്തമല്ല. സീല്‍ വ്യക്തമല്ല. കത്തിനെക്കുറിച്ച് അഞ്ചല്‍ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. ഇതമായി പരാതി ലഭിച്ചിട്ടില്ലെന്നു റൂറല്‍ എസ്പി പി. പ്രകാശ് അറിയിച്ചു. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു. ചികില്‍സയുടെ ഭാഗമായി കൃഷ്ണകുമാറും ഭാര്യ ഗീതയും ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications