കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം: അധ്യാപകന് ഭീഷണിക്കത്ത്

  • By Lakshmi
Google Oneindia Malayalam News

Krishna Kumar
കൊട്ടാരക്കര: വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന്‍ ആര്‍ കൃഷ്ണകുമാറിന് ഊമക്കത്ത്. ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്ന് കത്തില്‍ താക്കീത് നല്‍കിയിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ ഭാര്യയും വാളകം ആര്‍വിഎച്ച്എസ് പ്രധാനാധ്യാപികയുമായ കെ.ആര്‍. ഗീതയ്ക്കു കഴിഞ്ഞ ദിവസമാണു കത്ത് ലഭിച്ചത്. കത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു പരാതി നല്‍കുമെന്നു ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

കൊല്ലാതെ വിട്ടതു മണ്ടത്തരമല്ലെന്നും തങ്ങളെ മണ്ടന്‍മാരായി കാണരുതെന്നും കത്തില്‍ പറയുന്നുണ്ട്. കോലഞ്ചേരിയില്‍ മത്തായിക്കുണ്ടായ അനുഭവം ഇനിയും ആവര്‍ത്തിച്ചേക്കാം. ഇതുവരെ കിട്ടിയതു സഹിച്ചോളണമെന്നും ഇതു സൂചനയായി കരുതണമെന്നും കത്തിലുണ്ട്. കത്തിനെക്കുറിച്ചു പുറത്തു പറയരുതെന്നും. ഇനി ഒതുങ്ങി കഴിഞ്ഞില്ലെങ്കില്‍ ഇതേ പോലെയുള്ള അനുഭവങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും കത്തിലുണ്ട്.

കഴിഞ്ഞ ദിവസം വാളകം സ്‌കൂളില്‍ കെ.ആര്‍. ഗീതയുടെ പേരില്‍ സാധാരണ പോസ്റ്റിലാണു കത്ത് എത്തിയത്. എന്നാല്‍ ഭര്‍ത്താവ് ആര്‍. കൃഷ്ണകുമാറിനെ അഭിസംബോധന ചെയ്താണു കത്തെഴുതിയിട്ടുള്ളത്.

എവിടെ നിന്നു കത്ത് പോസ്റ്റ് ചെയ്‌തെന്ന വിവരം വ്യക്തമല്ല. സീല്‍ വ്യക്തമല്ല. കത്തിനെക്കുറിച്ച് അഞ്ചല്‍ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. ഇതമായി പരാതി ലഭിച്ചിട്ടില്ലെന്നു റൂറല്‍ എസ്പി പി. പ്രകാശ് അറിയിച്ചു. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു. ചികില്‍സയുടെ ഭാഗമായി കൃഷ്ണകുമാറും ഭാര്യ ഗീതയും ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്.

English summary
R Krishna Kumar who were attacked at Valakam received a anonymous letter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X