മുളകുപൊടിയെറിഞ്ഞ് പീഡനശ്രമം;യുവാവ് പിടിയില്‍

മൂന്നാര്‍ കോളനിയില്‍ താമസിക്കുന്ന ഷൈജു(21)വാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. അമ്മയ്ക്കു സുഖമില്ലെന്നുപറഞ്ഞു ചിത്തിരപുരം ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സിനെ ഷൈജു വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.
നഴ്‌സ് വീടിനുള്ളിലേക്കു കയറിയതോടെ മുറിപൂട്ടി. തുടര്‍ന്ന് മുളകുപൊടി മുഖത്തെറിഞ്ഞു കടന്നുപിടിച്ചു. നിലവിളിച്ചു കുതറിമാറാന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ യുവതിയ്ക്ക് പരുക്കേറ്റു. ബഹളംകേട്ടെത്തിയ സമീപവാസികള്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് ഇവരെ രക്ഷിച്ചത്.
വിവരമറിഞ്ഞെത്തിയ മൂന്നാര്‍ പോലീസിനുനേരേ കത്തിവീശി ഷൈജു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി മാനസികരോഗിയാണെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കമില്ലാത്ത ഇയാള്‍ വീടിനു പുറത്തിറങ്ങാറില്ലെന്നും സമീപവാസികള്‍ പറയുന്നു












Click it and Unblock the Notifications