കള്ളനെന്ന് ആരോപിച്ച് യുവാവിന് മര്‍ദ്ദനം

പൂവാട്ടു പറമ്പിലുള്ള ചെറിയ റോഡിലൂടെ ജാഫര്‍ നടന്നു പോവുകയായിരുന്നു. തൊട്ടു മുന്‍പില്‍ പോയ സ്ത്രീ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പെട്ടന്നു കള്ളന്‍ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് കരയുകയായിരുന്നു. സ്ത്രീയുടെ കരച്ചില്‍ കേട്ടു ഭയന്ന ജാഫര്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ കയറി ഒളിച്ചു.
എന്നാല്‍ നാട്ടുകാര്‍ ഇയാളെ അവിടെ നിന്ന് പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. യുവാവ് തന്നെ ഒന്നും ചെയ്തില്ലെന്നും മാല പിടിച്ചു പറയിക്കാരനാണെന്നു കരുതി കരഞ്ഞതാണെന്നും സ്ത്രീ പറഞ്ഞു. അപ്പോഴേയ്ക്കും യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു.
മര്‍ദ്ദനമേറ്റതോടെ യുവാവിന് അപസ്മാരബാധ ഉണ്ടായി. ഇതുകണ്ട് നാട്ടുകാരില്‍ പലരും സ്ഥലം വിട്ടു. പിന്നീട് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.












Click it and Unblock the Notifications