ഉറങ്ങി കിടന്ന യുവതിയെ മോഷ്ടാക്കള്‍ പീഡിപ്പിച്ചു

വീടിന്റെ മുന്‍ഭാഗത്തെ വാതിലിലൂടെ ഉള്ളില്‍ കയറിയ കള്ളന്‍മാര്‍ വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കളെല്ലാം മോഷ്ടിച്ചു. അതിന് ശേഷം വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ മാനഭംഗപ്പെടുത്തുകയായിരുന്നു.
പ്രതികള്‍ ഏതാണ്ട് 18-25 വയസ്സ് പ്രായം വരുന്നവരാണെന്നും ഇരുണ്ട നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നും പീഡനത്തിനിരയായ സ്ത്രീ പൊലീസിന് മൊഴി നല്‍കി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു ഹോട്ടല്‍ റൂമില്‍ നിന്ന് പൊലീസ് ഒരു പതിനഞ്ചുകാരനെ കസ്റ്റഡിയിലെടുത്തു.
ഇയാളുടെ പേരില്‍ അനധികൃതമായി വീട്ടില്‍ കയറിയതിനും സ്ത്രീയെ പീഡിപ്പിച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെ മറ്റു വീട്ടുകാരോട് കരുതിയിരിക്കാനും പൊലീസ് നിര്‍ദേശിച്ചു.












Click it and Unblock the Notifications