എണ്ണ ബഹിഷ്‌കരണം: യൂറോപ്പിന്റെ ഭീഷണി ഇറാന്‍ തള്ളി

മുഖ്യവരുമാനം ക്രൂഡ് ഓയിലില്‍ നിന്നായതിനാല്‍ ഇത്തരത്തിലുള്ള ഉപരോധം ആണവ വിഷയത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു തയ്യാറാവാന്‍ ഇറാനെ പ്രേരിപ്പിക്കുമെന്നാണ് ഫ്രാന്‍സ് കണക്കുകൂട്ടുന്നത്.
തെഹ്‌റാന്റെ ആണവപദ്ധതികള്‍ മേഖലയ്ക്കു മാത്രമല്ല. ലോകത്തിനു തന്നെ ഭീഷണിയാണ്. ഇറാനെതിരേ ഒരുമിച്ചു നില്‍ക്കാന്‍ ജര്‍മനി, കാനഡ, യുഎസ്, ജപ്പാന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളോടും യൂറോപ്യന്‍ കൗണ്‍സിലിനോടും ഫ്രാന്‍സ് അഭ്യര്‍ത്ഥിച്ചു.
ഡിമാന്റിനനുസരിച്ച് സാധനം സപ്ലെ ചെയ്യാന്‍ കഴിയാത്ത പ്രശ്‌നം മാത്രമേ ഇറാനുള്ളൂ. യൂറോപ്യന്‍ യൂനിയന്‍ എണ്ണ വാങ്ങുന്നില്ലെങ്കില്‍ മറ്റു രാജ്യങ്ങള്‍ക്കു കൊടുക്കും. നിലവില്‍ തന്നെ ഫ്രാന്‍സിന് എണ്ണ നല്‍കുന്നില്ല. യൂറോപ്യന്‍ അംഗരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന എണ്ണയുടെ അളവ് താരതമ്യേന കുറവാണുതാനും- നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി എംഡി അഹമ്മദ് ഖലെബാനി അറിയിച്ചു.












Click it and Unblock the Notifications