രാജ്ഞിയെ കളിയാക്കി, 20 വര്‍ഷം ജയിലില്‍

മെയ് 2010ല്‍ അന്നത്തെ പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ മൊബൈലിലേക്കാണ് ആംഫണ്‍ ടാന്‍ഗ്നോപ്പാകു സന്ദേശമയച്ചത്. എന്നാല്‍ ഈ ആരോപണം ആംഫണ്‍ നിഷേധിച്ചിട്ടുണ്ട്. വൃദ്ധനായ തനിക്ക് എസ്എംഎസ് അയയ്ക്കുന്നതെങ്ങനെയെന്നറിയില്ല. സന്ദേശം സ്വീകരിച്ചുവെന്ന് പറയുന്ന സെക്രട്ടറിയെ അറിയുകപോലുമില്ലെന്ന് ആംഫണ്‍ വിചാരണവേളയില്‍ വാദിച്ചിരുന്നു.
ലെസെ മജെസ്‌റ്റെ നിയമത്തിനെതിരേ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള മനുഷ്യാവകാശസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ നിയമം പലപ്പോഴും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിനു തുല്യമാണെന്ന് സംഘടന പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. 2010 ആഗസ്ത് മൂന്നിന് അറസ്റ്റ് ചെയ്ത വൃദ്ധന് ഇതുവരെ ജാമ്യം പോലും നല്‍കിയിട്ടില്ല.












Click it and Unblock the Notifications