കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈറസ് മിസ്ത്രി ടാറ്റയുടെ പിന്‍ഗാമി

Google Oneindia Malayalam News

Cyrus
മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ അടുത്ത ചെയര്‍മാന്‍ സൈറസ് മിസ്ത്രി. 2012ല്‍ രത്തന്‍ ടാറ്റ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വിരമിക്കുന്നതോടെ സൈറസ് ചുമതലയേല്‍ക്കും. തീരുമാനത്തിന്റെ ഭാഗമായി മിസ്ത്രിയെ ടാറ്റാ സണ്‍സിന്റെ ഡെപ്യൂട്ടി ചെയര്‍മാനായി നിയമിച്ചിട്ടുണ്ട്.

ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ നിന്നു സിവില്‍ എന്‍ജിനീയറിങില്‍ ബിരുദവും ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടിയിട്ടുള്ള സൈറസ് നിലവില്‍ ടാറ്റാ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണ്. ടാറ്റാ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത ഓഹരിയുള്ള പല്ലോണ്‍ജി മിസ്ത്രിയുടെ മകനാണ് സൈറസ്. ഇപ്പോള്‍ ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കൂടിയാണ്.

നൂറോളം കമ്പനികളും 40000 കോടിയിലേറെ ആസ്തിയുമുള്ള ടാറ്റാ ഗ്രൂപ്പിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങിയിട്ട് നാളുകളേറെയായി. രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനും പല്ലോണ്‍ണ്‍ജിയുടെ മരുമകനുമായ നോയല്‍ ടാറ്റ ചെയര്‍മാനാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

English summary
Cyrus Mistry appointed as Deputy Chairman of Tata Sons and successor to Ratan Tata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X