കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോക്കിയ-സിമെന്‍സ് 17000ജീവനക്കാരെ പിരിച്ചുവിടുന്നു

  • By Ajith Babu
Google Oneindia Malayalam News

Nokia Siemens Networks
ഹെല്‍സിങ്കി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ നോക്കിയ സിമെന്‍സ് നെറ്റ് വര്‍ക്ക്‌സ് ലോകവ്യാപകമായി 17,000 ജീവനക്കാരെ പിരിച്ചുവിടനൊരുങ്ങുന്നു.

മൊത്തം ജീവനക്കാരില്‍ 23 ശതമാനം വരുമിത്. ഇതു വഴി 1. 3 ബില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണു കമ്പനി വിലയിരുത്തല്‍. 2013 അവസാനത്തോടെ ഇത് പൂര്‍ത്തിയാവുമെന്നാണ് കമ്പനി അറിയിച്ചിരിയ്ക്കുന്നത്. കമ്പനി ലേഓഫിലേക്കു നീങ്ങുകയാണെന്നു ചീഫ് എക്‌സിക്യൂട്ടീവ് രാജീവ് സൂരി പറഞ്ഞു. മറ്റൊരു മാര്‍ഗമില്ലാത്തതിനാലാണു തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. ഇരു കമ്പനികളും വേര്‍പിരിയാനും ആലോചനയുണ്ട്

ചൈനീസ് കമ്പനിയായ ഹുവായി ടെക്‌നോളജീസ് എറിക്‌സണ്‍ എന്നിവരോടു മത്സരിക്കാന്‍ വേണ്ടിയാണു ഫിന്‍ലന്‍ഡ് കമ്പനി നോക്കിയയും ജര്‍മന്‍ കമ്പനി സിമെന്‍സും 2007ല്‍ സംയുക്ത സംരംഭം ആരംഭിച്ചത്.

English summary
Nokia Siemens Networks, the unprofitable telephone-equipment venture of Nokia Oyj and Siemens AG, will eliminate 17,000 jobs worldwide in its biggest cull to narrow the gap with market leader Ericsson AB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X