കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

Google Oneindia Malayalam News

Sensex-mumbai
മുംബൈ: യൂറോപ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സുചനകളും ഭക്ഷ്യവിലപ്പെരുപ്പത്തിലുണ്ടായ കുറവും ചേര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പച്ചക്കത്തിച്ചു. ബുധനാഴ്ചത്തെ വന്‍ തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ സെന്‍സെക്‌സ് 158.52 പോയിന്റും നിഫ്റ്റി 50 പോയിന്റും വര്‍ധിച്ച് യഥാക്രമം 15858.49ലും 4756.45ലും ക്ലോസ് ചെയ്തു.

രാവിലെ പതിനൊന്നുമണിയോടെ 15500ലും താഴേക്കിറങ്ങിയ സെന്‍സെക്‌സ് നിക്ഷേപകരെ പരിഭ്രാന്തിയിലാക്കിയിരുന്നു. നിഫ്റ്റ് ഇന്‍ട്രാഡേയില്‍ 4639.85 വരെ ഇടിഞ്ഞെങ്കിലും തിരിച്ചുകയറി. ഭക്ഷ്യവിലപ്പെരുപ്പത്തില്‍ കുറവുണ്ടായാല്‍ അത് പണപ്പെരുപ്പത്തിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷ വിപണിക്ക് അനുഗ്രഹമാവുകയായിരുന്നു. നവംബര്‍ 12ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യപണപ്പെരുപ്പം 9.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തൊട്ടുമുമ്പത്തെ ആഴ്ച ഇത് 10.63 ശതമാനമായിരുന്നു.

സ്റ്റീല്‍ അതോറിറ്റി, റിലയന്‍സ് പവര്‍, എസിസി, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍ ഓഹരികള്‍ക്കാണ് വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ബുധനാഴ്ച വന്‍ നഷ്ടം രേഖപ്പെടുത്തിയ എയര്‍ടെല്‍ ഓഹരി നല്ല തിരിച്ചുവരവ് നടത്തി. ഗെയില്‍, ഐഡിഎഫ്‌സി, മാരുതി, ഒഎന്‍ജിസി ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നു.

അതേ സമയം ബ്ലുചിപ്പ് കമ്പനികളായ റിലയന്‍സ്, ഐസിഐസിഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, കോള്‍ ഇന്ത്യ കമ്പനികള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 52.21 എന്ന ലെവലില്‍ സ്ഥിരതകാണിക്കുന്നതും വിപണിക്ക് അനുഗ്രഹമായി. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി എന്‍ആര്‍ഐ പലിശയില്‍ റിസര്‍വ് ബാങ്ക് വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Indian equities markets pared some of its losses Thursday. Senxex gain 158.52 points and Nifyt 50 points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X