എല്ലാവരും വില്‍ക്കുമ്പോള്‍ ബച്ചന്‍ വാങ്ങുന്നു

ഇനിയും വിപണി താഴോട്ടിറങ്ങുമെന്ന പേടിയൊന്നും ബച്ചനില്ല. ചില കമ്പനികളുടെ ഓഹരികള്‍ വന്‍തോതിലാണ് വാങ്ങികൂട്ടുന്നത്. ഫിനോടെക്‌സ് കെമിക്കല്‍സ് എന്ന കമ്പനിയുടെ 220000 ഷെയറുകള്‍ 170.08, 170.852 എന്നീ വിലകളില്‍ പര്‍ച്ചേസ് ചെയ്ത ബോളിവുഡ് താരം രണ്ടു ദിവസത്തിന് ശേഷം ഓഹരി വില താഴ്ന്നപ്പോല്‍ 149.24 രൂപ നിരക്കില്‍ 80000 എണ്ണം കൂടി വാങ്ങി ആവറേജ് ചെയ്തു. കാപ്പിറ്റാ ലൈന്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് കമ്പനിയുടെ 1.2 ശതമാനം ഓഹരികളും ഇപ്പോള്‍ ബച്ചന്റെ കൈവശമാണ്.
ബിര്‍ള പസിഫിക് മെഡ്‌സ്പാ എന്ന കമ്പനിയില്‍ 1.4 ശതമാനവും ന്യൂലാന്‍ഡ് ലാബ്‌സില്‍ 1.7 ശതമാനവും ബച്ചന് ഓഹരി പങ്കാളിത്തമുണ്ട്. കൂട്ടുകാരനായ അമര്‍സിങ് പ്രമോട്ട് ചെയ്യുന്ന എനര്‍ജി ഡെവലപ്‌മെന്റ് കമ്പനിയില്‍ ബച്ചന് 3.6 ശതമാനം ഓഹരികളുടെ നിയന്ത്രണമുണ്ട്.
ഐപിഒയ്ക്കുശേഷമാണ് ബച്ചന്‍ ഓഹരികള്‍ വാങ്ങികൂട്ടിയതെന്ന് കരുതുന്നു. ജനറല്‍ ഷെയര്‍ ഹോള്‍ഡര്‍ ആയതിനാല്‍ ബച്ചനുമായി ഇതുവരെ ആശയവിനിമയം നടത്തേണ്ടി വന്നിട്ടില്ല-ബിര്‍ള പസിഫിക്കിന്റെ ഖ്യാതി മഷ്‌റു അറിയിച്ചു. ബച്ചന്‍ ഞങ്ങളുടെ നിരവധി ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ഒരാള്‍ മാത്രമാണ്. കമ്പനിയുമായോ പ്രമോട്ടര്‍മാരുമായോ അദ്ദേഹത്തിന് നേരിട്ട് ബന്ധമൊന്നുമില്ല-ന്യൂലാന്‍ഡ് ലബോറട്ടറീസ് കമ്പനി സെക്രട്ടറി മേരി മോണിക്ക അറിയിച്ചു.












Click it and Unblock the Notifications