കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുപ്പതിയില്‍ കാണിക്കയായി 162 വജ്രങ്ങള്‍

  • By Ajith Babu
Google Oneindia Malayalam News

Tirumala Tirupati Devasthanams
തിരുപ്പതി: കുബേരന്റെ ആസ്ഥാനമായി വിശേഷിപ്പിയ്ക്കപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് വഴിപാടായി 162 വജ്രങ്ങള്‍. ക്ഷേത്രഭണ്ഡാരത്തില്‍ ചെറിയൊരു വെല്‍വെറ്റ് സഞ്ചിയിലാക്കിയാണ് ഒരു കോടിയോളം രൂപ വിലവരുന്ന വജ്രങ്ങള്‍ അജ്ഞാതനായ ഭക്തന്‍ സമര്‍പ്പിച്ചത്.

ഭക്തര്‍ സമര്‍പ്പിച്ച കാണിക്കയും മറ്റും എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ക്ഷേത്ര ജീവനക്കാര്‍ക്കാണ് ഈ വജ്രങ്ങള്‍ ലഭിച്ചത്. പ്രതിവര്‍ഷം എഴുനൂറ് കോടിയോളം രൂപ വരുമാനമുള്ള തിരുമല തിരുപ്പതി ദേവസ്ഥാനം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ്.

അഞ്ച് ടണ്‍ സ്വര്‍ണവും അമൂല്യമായ രത്‌ന ശേഖരവും ഈ ക്ഷേത്രത്തിന് സ്വന്തമാണ്. 560 കോടി രൂപയുടെ സ്ഥിരനിക്ഷേപവും തിരുപ്പിതിയ്ക്ക് സ്വന്തമായുണ്ട്. ആയിരം കിലോ വരുന്ന സ്വര്‍ണവിഗ്രഹമുള്ള ക്ഷേത്രത്തിന്റെ ആകെ ആസ്തി 60000 കോടി കവിയുമെന്നാണ് കരുതപ്പെടുന്നത്

അതേസമയം അമൂല്യമായ വജ്രങ്ങള്‍ കാണിക്കയായി ആരാണ് സമര്‍പ്പിച്ചതെന്ന് കാര്യം ഇപ്പോഴും വ്യക്തമല്ല. രത്‌നക്കല്ലിന്റെ മൂല്യം വെളിപ്പെടുത്ത രേഖകളും ഈ വജ്രക്കല്ലുകള്‍ക്ക് ഒപ്പമുായിരുന്നുവെന്ന് ടിടിഡി അധികൃതര്‍ പറഞ്ഞു. നവംബര്‍ 22നാണ് വജ്രങ്ങള്‍ കാണിക്കയായി സമര്‍പ്പിച്ചതെന്നാണ് ക്ഷേത്രജീവനക്കാര്‍ കരുതുന്നത്.

English summary
An unidentified devotee has donated 160 diamonds worth a little over Rs 1 crore to Lord Venkateshwara. The diamonds were found in ‘hundi’ (donation box) from a packed velvet bag when the Tirumala Tirupati Devasthanams (TTD) Parakamani staff while sorting out the offering made by devotees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X