കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം 999 തടഞ്ഞാല്‍ നിയമത്തിന്റെ വഴി: സോഹന്‍

  • By Lakshmi
Google Oneindia Malayalam News

Dam 999
തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി നേടിക്കഴിഞ്ഞ തന്റെ ചിത്രം ഡാം 999ന്റെ പ്രദര്‍ശനം തടഞ്ഞാല്‍ മനാനഷ്ടക്കേസ് കൊടുക്കുമെന്ന് സോഹന്‍ റോയ്. തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന തിയറ്റര്‍ ഉടമകളുടെ തീരുമാനത്തിനോട് ദുബയില്‍ പ്രതികരിക്കുകയായിരുന്നു സോഹന്‍ റോയ്.

50 കോടിയോളം രൂപ ചെലവഴിച്ചു നിര്‍മിച്ച ചിത്രത്തിനു പിന്നില്‍ ഒട്ടേറെപ്പേരുടെ വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്‌നമുണ്ട്. കേരളത്തില്‍ റിലീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനു ഭീഷണിയുയര്‍ത്തുന്ന അണക്കെട്ടുകളുടെ കഥ പറഞ്ഞത് മനുഷ്യത്വപരമായ കാരണങ്ങളാലാണ്. അതില്‍ രാഷ്ട്രീയപരമായ പക്ഷഭേദമില്ല- സോഹന്‍ റോയ് പറഞ്ഞു.

ചിത്രത്തിനെതിരെ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തമിഴരും മലയാളികളും തമ്മിലുള്ള സൗഹൃദത്തെതന്നെ ബാധിക്കുമെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നുമാണ് കരുണാനിധിയുടെ അഭിപ്രായം.

മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിനുള്ള 999 വര്‍ഷത്തെ അവകാശത്തെയാണു ചിത്രത്തിന്റെ പേരിലുള്ള 999 പരാമര്‍ശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ പിന്തുണയ്ക്കാനാണു ചിത്രം നിര്‍മിച്ചതെന്നാണ് ഓള്‍ ഇന്ത്യാ മൂവേന്ദര്‍ മുന്നണി കഴകം ആരോപിച്ചു.

English summary
Director of Dam 999 Sohan Roy said that if someone trying to ban the release of his fim, he will go to court,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X