ഡാം 999 പാര്‍ലമെന്റിലും ഹിറ്റ്

പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍. ബാലുവിന്റെ നേതൃത്വത്തില്‍ ചിത്രത്തെ സംബന്ധിച്ച പത്രറിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതിഷേധം സിനിമയുടെ പ്രചാരം ദേശീയ തലത്തില്‍ എത്തിച്ചുവെന്നതാണ് സത്യം.
തമിഴ്നാട് എംപിമാര്‍ പ്രതിഷേധിയ്ക്കുന്ന സമയത്ത് സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ എന്താണ് സംഗതിയെന്ന് ബാലുവിനോട് തിരക്കി. വിഷയം വിശദീകരിച്ച ബാലു മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിയമനടപടി തുടരുന്നതിനിടയില്‍ ഇത്തരമൊരു സിനിമ നിര്‍മിച്ചത് ശരിയല്ലെന്ന് വാദിച്ചു. ഇക്കാര്യം വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രി അംബികാ സോണിയുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതിനിടെ അണക്കെട്ട് കേരളത്തിന് ആപത്തെന്ന് ചൂണ്ടിക്കാട്ടി കേരള എംപിമാരായ പി.ടി. തോമസും പീതാംബരക്കുറുപ്പും നടുത്തളത്തിലിറങ്ങി. പിന്നീട് സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് ഇവര്‍ വിഷയത്തിന്റെ ഗൗരവം അറിയിച്ചു.












Click it and Unblock the Notifications