കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം 999 പാര്‍ലമെന്റിലും ഹിറ്റ്

  • By Ajith Babu
Google Oneindia Malayalam News

Dam 999
ദില്ലി: മലയാളിയായ സോഹന്‍ റായ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ഡാം 999 നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി ലോക്‌സഭയിലും രാജ്യസഭയിലും ഡിഎംകെ അംഗങ്ങളുടെ ബഹളം. തമിഴ്‌നാടിന്റെ വികാരത്തിന് എതിരായ സിനിമ റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്നായിരുന്നു ആവശ്യം.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍. ബാലുവിന്റെ നേതൃത്വത്തില്‍ ചിത്രത്തെ സംബന്ധിച്ച പത്രറിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതിഷേധം സിനിമയുടെ പ്രചാരം ദേശീയ തലത്തില്‍ എത്തിച്ചുവെന്നതാണ് സത്യം.

തമിഴ്നാട് എംപിമാര്‍ പ്രതിഷേധിയ്ക്കുന്ന സമയത്ത് സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ എന്താണ് സംഗതിയെന്ന് ബാലുവിനോട് തിരക്കി. വിഷയം വിശദീകരിച്ച ബാലു മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിയമനടപടി തുടരുന്നതിനിടയില്‍ ഇത്തരമൊരു സിനിമ നിര്‍മിച്ചത് ശരിയല്ലെന്ന് വാദിച്ചു. ഇക്കാര്യം വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രി അംബികാ സോണിയുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതിനിടെ അണക്കെട്ട് കേരളത്തിന് ആപത്തെന്ന് ചൂണ്ടിക്കാട്ടി കേരള എംപിമാരായ പി.ടി. തോമസും പീതാംബരക്കുറുപ്പും നടുത്തളത്തിലിറങ്ങി. പിന്നീട് സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച് ഇവര്‍ വിഷയത്തിന്റെ ഗൗരവം അറിയിച്ചു.

English summary
Dravida Munnetra Kazhagam members in the Lok Sabha on Wednesday raked up the issue of a film on damage wreaked by the collapse of a dam and demanded a ban on its release.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X