Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാനീ നാടകം തുടരും: രാഹുല്‍ ഗാന്ധി

Rahul Gandhi
ലഖ്‌നൊ: ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയും പാവപ്പെട്ട ഗ്രാമീണര്‍ക്കൊപ്പം ഭക്ഷണം കഴിയ്ക്കുകയും അവരുടെ വീടുകളില്‍ ഉറങ്ങുകയും ചെയ്യുന്നത് നാടകമാണെങ്കില്‍ ആ നാടകം താന്‍ ജീവിതത്തിലുടനീളം തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹല്‍ ഗാന്ധി.

രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് പാവപ്പെട്ടവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതും ദളിത ഭവനങ്ങളില്‍ താമസിക്കുന്നതും നാടകമാണെന്ന പ്രതിപക്ഷകക്ഷികളുടെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് രാഹുല്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

'കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ ഈ 'നാടകം' നടത്തുകയാണ്. ജനങ്ങളുമായി അടുത്തിടപഴകുന്നതും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതും നാടകമാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാനിത് തുടരും. യുപി മുഖ്യമന്ത്രി മായാവതിയ്ക്കും സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനും ജനങ്ങളുമായി ബന്ധമില്ല- രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷകക്ഷികള്‍ എന്നെ രാഷ്ട്രീയത്തിലെ ശിശുവെന്നാണ് വിളിക്കുന്നത്. രാഷ്ട്രീയത്തില്‍ എനിയ്ക്ക് വേണ്ടത്ര വിവരമില്ലെന്നാണ് അവര്‍ പറയുന്നത്. അതേ എനിയ്ക്ക് രാഷ്ട്രീയത്തില്‍ അധികം അനുഭവപരിചയമില്ല. പക്ഷേ കഴിഞ്ഞ ഏഴുവര്‍ഷമയി ഞാന്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങളെന്താണെന്ന് പഠിച്ചിട്ടുണ്ട്, സാധാരണക്കാരുടെ പ്രശ്‌നങ്ങളെന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ട്- രാഹുല്‍ പറഞ്ഞു.

ഇതിന മുമ്പ് രാഹുല്‍ ദളിത് വസതികള്‍ സന്ദര്‍ശിക്കുന്നതിനെ മായാവതി നിശിചമായി വിമര്‍ശിച്ചിരുന്നു. ദളിതരുടെ അടുത്ത് നിന്നും പോയാല്‍ രാഹുല്‍ മുന്തിയ സോപ്പുതേച്ച് കുളിയ്ക്കുമെന്നും മറ്റുമായിരുന്നു മായാവതി പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+