കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ട്രാക്ടറില്‍ നിന്ന് 100 കോടി പിടിച്ചെടുത്തു

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡിലെ ഖനി നഗരമായ ധാന്‍ബാദിലെ ഒരു കോണ്‍ട്രാക്ടറുടെ എക്കൗണ്ടുകളില്‍ നിന്ന് ആദായനികുതി വകുപ്പ് കണക്കില്‍ പെടാത്ത 100 കോടിരൂപ കണ്ടെടുത്തു. കോണ്‍ട്രാക്ടറായ ലാല്‍ ബാബു സിങിന്റെ ജരിയയിലുള്ള വീട്ടിലും ധാന്‍ബാദിലുള്ള ഓഫിസിലും നടത്തിയ റെയ്ഡിലാണ് ഇതുസംബന്ധിച്ച രേഖകള്‍ കണ്ടെടുത്തത്.

ബാബു സിങിന്റെയും അടുത്ത കുടുംബാംഗങ്ങളുടെയും അടക്കം 13 എക്കൗണ്ടുകളിലായാണ് ഈ പണം സൂക്ഷിച്ചിരുന്നത്. ബാങ്ക് ഓഫ് ഇന്ത്യയുടെ ധാന്‍ബാദിലെ അന ബ്രാഞ്ചില്‍ മൊത്തം 150 കോടി രൂപയുടെ നിക്ഷേപമാണ് കോണ്‍ട്രാക്ടര്‍ക്കുള്ളത്. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഐടി ഇന്‍വെസ്റ്റിഗേഷന്‍ അജിത് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡ്(ബിസിസിഎല്‍) എന്ന കമ്പനിക്കുവേണ്ടി സാധനങ്ങള്‍ സപ്ലെ ചെയ്യുന്ന ജോലിയാണ് സിങ് ഏറ്റെടുത്തിരുന്നത്. ഉത്തര്‍പ്രദേശിലെ ബാലിയ സ്വദേശിയായ സിങ് 14 വര്‍ഷം മുമ്പാണ് നഗരത്തിലെത്തിയത്. ഇദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരും ഇതേ നഗരത്തില്‍ കോണ്‍ട്രാക്ടര്‍മാരാണ്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടാണ് അധിക തുകയും എക്കൗണ്ടിലെത്തിയത്. ഉദ്യോഗസ്ഥര്‍ ഇതിനുള്ള സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. സിങിന്റെ ഡ്രൈവരുടെ എക്കൗണ്ടിലേക്കു പോലും 15 കോടി ട്രാന്‍സ്ഫര്‍ ചെയ്തതായി രേഖയുണ്ട്. ഈ സാമ്പത്തിക ഇടപാടില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കാരണം ഇത്രയും വലിയ ഇടപാടുകള്‍ നടക്കുമ്പോള്‍ അത് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.

English summary
Income Tax (IT) sleuths seized Rs.100 crore deposited in bank accounts of a contractor, his family members and relatives in Jharkhand’s coal city Dhanbad, sources said Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X