മാവോവാദി നേതാവ് കിഷന്‍ജി കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: മാവോവാദി നേതാവ് കിഷന്‍ജി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചു. പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരിലെ കാട്ടിലുണ്ടായ ഏറ്റുമുട്ടലിലാണ് മല്ലോജുല കോടേശ്വര റാവു എന്ന കിഷന്‍ജി(58)യടക്കം നാലുപേര്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ മേഖലയില്‍ സിആര്‍പിഎഫും സംസ്ഥാന പോലിസും ചേര്‍ന്ന് തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്.
ആന്ധ്രയില്‍ ജനിച്ച കിഷന്‍ജി മാവോവാദികളുടെ പോളിറ്റ്ബ്യൂറോ അംഗമാണ്. 2009 മുതല്‍ ജംഗിള്‍മഹല്‍ കേന്ദ്രമായി സായുധസമരത്തിന് നേതൃത്വം നല്‍കി വരികയായിരുന്നു. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ സജീവപ്രവര്‍ത്തകനായിരുന്ന കിഷന്‍ജി നിരവധി തവണ തോക്കിന്‍ മുനയില്‍ നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications