ഡാം 999നെ സര്‍ക്കാരും കൈവിട്ടു

തമിഴ്‌നാടിന്റെ വികാരത്തിന് എതിരായ സിനിമ റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്നായിരുന്നു ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും ഡിഎംകെ അംഗങ്ങള്‍ വ്യാഴാഴ്ച പ്രതിഷേധമുയര്‍ത്തിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍. ബാലുവിന്റെ നേതൃത്വത്തില്‍ ചിത്രത്തെ സംബന്ധിച്ച പത്രറിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.
100 വര്‍ഷം പഴക്കമുള്ള അണക്കെട്ട് തകരുന്ന കഥപറയുന്ന ത്രിഡി ചിത്രമായ ഡാം 999 മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെതിരെയാ വികാരമുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യത്തില്‍ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ വിവിധ സംഘടനകള്‍ രംഗത്തു വന്നിരുന്നു.
എന്നാല്‍ ചിത്രത്തില്‍ മുല്ലപ്പെരിയാറിനെ മാത്രമല്ല പ്രതിപാദിക്കുന്നതെന്നും ലോകമെങ്ങും വലിയ അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന സുരക്ഷാപ്രശ്‌നമാണ് പ്രതിപാദിച്ചിരിക്കുന്നതെന്നും സോഹന്‍ റോയ് വ്യക്തമാക്കിയിട്ടുണ്ട്. 1975ല്‍ ചൈനയിലെ ബാന്‍കിയാവോ എന്ന അണക്കെട്ട് തകര്‍ന്ന് 2.5ലക്ഷം പേര്‍ മരിക്കാനിടയായ സംഭവത്തെ ആധാരമാക്കിയുള്ളതാണ് തന്റെ ചിത്രമെന്നുമാണ് സംവിധായകന്‍ പറയുന്നത്.












Click it and Unblock the Notifications