കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാം 999 തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിയ്ക്കില്ല

  • By Ajith Babu
Google Oneindia Malayalam News

Dam 999
ചെന്നൈ: വിവാദത്തിലാണ്ട ഇംഗ്ലീഷ് ചിത്രം ഡാം 999 പ്രദര്‍ശിപ്പിയ്‌ക്കേണ്ടതില്ലെന്ന് മിഴ്‌നാട് തീയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. സിനിമ തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ക്കെതിരാണെന്നതിനാലാണിതെന്ന് തീയേറ്റര്‍ ഉടമകള്‍ പറഞ്ഞു.സോഹന്‍ റായ് സംവിധാനം ചെയ്ത ചിത്രത്തിനെതിരെ ഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് തീയേറ്റര്‍ ഉടമകളുടെ തീരുമാനം.

ഒരു ഡാമിന്റെ തകര്‍ച്ച പ്രമേയമാക്കി നിര്‍മ്മിച്ചിട്ടുളള ചിത്രം മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ക്കുന്നതിനെ ന്യായീകരിക്കുന്നതാണെന്നും ഇത് തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ക്കെതിരാണെന്നും 'തമിഴ്‌നാട് തീയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. പനീര്‍ശെല്‍വന്‍ ചൂണ്ടിക്കാട്ടി. ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തതായും പനീര്‍ശെല്‍വന്‍ വ്യക്തമാക്കി.

തമിഴ്‌നാടും കേരളവുമായി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളതെന്നും തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ക്കെതിരായ സിനിമ നിരോധിക്കണമെന്നും ഡി.എം.കെ, എം.ഡി.എം.കെ, പി.എം.കെ തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.

നൂറ്റാണ്ട് പഴക്കമുള്ള അണക്കെട്ട് തകരുന്ന കഥപറയുന്ന ത്രിഡി ചിത്രമായ ഡാം 999ന്റെ സ്‌ക്രീനിങില്‍ പ്രതിഷേധിച്ച് ചെന്നൈയിലെ പ്രസാദ് ഫിലിം ലബോറട്ടറീസ് പ്രതിഷേധക്കാര്‍ നേരത്തെ തകര്‍ത്തിരുന്നു. എംഡിഎംകെ പ്രവര്‍ത്തകരാണ് സാലിഗ്രമത്തിലുള്ള ലാബ് തകര്‍ത്തത്.

എന്നാല്‍ ചിത്രത്തില്‍ മുല്ലപ്പെരിയാറിനെ മാത്രമല്ല പ്രതിപാദിക്കുന്നതെന്നും ലോകമെങ്ങും വലിയ അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന സുരക്ഷാപ്രശ്‌നമാണ് പ്രതിപാദിച്ചിരിക്കുന്നതെന്നും സോഹന്‍ റോയ് വ്യക്തമാക്കിയിട്ടുണ്ട്. 1975ല്‍ ചൈനയിലെ ബാന്‍കിയാവോ എന്ന അണക്കെട്ട് തകര്‍ന്ന് 2.5ലക്ഷം പേര്‍ മരിക്കാനിടയായ സംഭവത്തെ ആധാരമാക്കിയുള്ളതാണ് തന്റെ ചിത്രമെന്നും സോഹന്‍ റോയ് വ്യക്തമാക്കിയിരുന്നു.

English summary
Theatre owners in south Indian state Tamil Nadu on Wednesday decided not to screen controversial movie 'Dam 999', saying it was against the interests of the state, after political parties, including DMK, raised the pitch against its release.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X