കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരെത്തി?

  • By Lakshmi
Google Oneindia Malayalam News

Sabarimala
ശബരിമല: ശബരിമലയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ വേഷം മാറിക്കയറിയറാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. പോലീസ് വാഹനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഒരുവാഹനത്തില്‍ ഇവര്‍ പമ്പയിലെത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് സംശയം തോന്നി ഇവരെ തടഞ്ഞത്.

ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യമെന്താണെന്നകാര്യം ഇനിയും വ്യക്തമല്ല. വേഷം മാറി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയിട്ടും ഇവരെ കേസെടുക്കാതെ വെറുതെവിട്ട പൊലീസിന്റെ നടപടിയ്‌ക്കെതിരെ വിമര്‍ശനമുയരുകയാണ്. തീര്‍ത്ഥാടകര്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാകാതിരിക്കാന്‍ പ്രശ്‌നം പുറത്തുവിടാതിരുന്നതാണെന്നും ഉന്നതരുമായി ചര്‍ച്ച ചെയ്താണ് നടപടിയെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്. പമ്പ പൊലീസാണ് ഇവരെ വിട്ടയച്ചത്.

പൊലീസ് വാഹനമെന്ന രീതിയില്‍ പമ്പയിലെത്തുന്ന വാഹനത്തില്‍ എന്‍ഡിഎഫുകാരുണ്ടാകുമെന്ന് തങ്ങള്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നുവെന്നാണ് പൊലീസുകാര്‍ പറയുന്നത്. അതുകൊണ്ടാണത്രേ ഇവരെ തടയാനും തിരിച്ചറിയാനും കഴിഞ്ഞത്. പമ്പയിലും സന്നിധാനത്തുമെല്ലാം സുരക്ഷ ശക്തമാണെന്ന് അടിയ്ക്കടി അധികൃതര്‍ പറയുന്നുണ്ടെങ്കില്‍ ഈ സംഭവം സുരക്ഷാസംവിധാനത്തിലെ വീഴ്ചതന്നെയാണ് തെളിയിക്കുന്നത്.

2005 മുതല്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള സംഘടനയാണ് നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് എന്ന എന്‍ഡിഎഫ്. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന സംശയങ്ങളാണ് സംഘടനയെ വിവാദത്തിലാക്കിയത്.

English summary
A disturbing report has emerged from Sabarimala, the most popular pilgrimage destination in Kerala. With the pilgrimage season on in full swing currently, it has been reported in certain media that the police is alleged to have let free the members of the National Development Front (NDF) who tried to enter the temple in disguise,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X