നികേഷ് കുമാറിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യം

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ടു പോകാനാവില്ലെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചാണു കോടതിയുടെ തീരുമാനം. ജയിലിലായിരുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുമായി ടെലിഫോണില്‍ സംസാരിച്ച് സംഭാഷണം ചാനലിലൂടെ സംപ്രേക്ഷണം ചെയ്തുവെന്നാരോപിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് തയാറാക്കിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.വി. നികേഷ്‌കുമാറും പ്രദീപും സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ജയില്‍ നിയമം ലംഘിച്ച് ബാലകൃഷ്ണപിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ടെന്നാണ് പോലീസ് നല്‍കിയ എഫ്‌ഐആറില്‍ പറയുന്നതെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജയിലിലായിരുന്ന ബാലകൃഷ്ണപിള്ളയുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചത് ജയിലില്‍ അനധികൃത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പുറത്തുകൊണ്ടു വരാനാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ പോലീസിനു കേസെടുക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് കോടതി പിന്നീട് വീണ്ടും പരിഗണിക്കും.


Click it and Unblock the Notifications