കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവത്ത് സഹതാപം ഏശില്ല: വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ പ്രവര്‍ത്തന വിലയിരുത്തലാകുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സഹതാപതരംഗം ഇവിടെ ഏശില്ല. സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനവും മുന്‍കാല ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ജനങ്ങള്‍ക്കു വിലയിരുത്താനുള്ള അവസരമാകും പിറവത്തുണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപെപരിയാര്‍ വിഷയത്തില്‍ തമിഴനാടുമായി വിലപേശല്‍ നടത്താതെ ഡാം പണിയുകയാണ് വേണ്ടത്. വിഷയത്തില്‍ കേന്ദ്രം കൃത്യമായ നിലപാട് എടുക്കണം. ഐസ്‌ക്രീം കേസില്‍ ഡിസംബര്‍ 22ന് കോടതി പറയുന്നത് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും.

കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കും വളത്തിന്റെ വില കുറച്ചുമാണ് സഹായിക്കേണ്ടതെന്നും വി.എസ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു വി.എസ്. എല്‍.ഡി.എഫിന്റെ പിറവം ഉപതെരഞ്ഞെടുപ്പ് കണ്‍വന്‍ഷന് വി.എസ് വ്യാഴാഴ്ച തുടക്കംകുറിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബ് ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

അതേസമയം, യു.ഡി.എഫിന്റെ ഉപതെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ടി.എം ജേക്കബിന്റെ 30ാം ചരമദിനമായ 29ന് സര്‍വ്വമത പ്രാര്‍ഥനയോടെയാണ് ആരംഭിക്കുക.

English summary
Opposition leader V S Achuthanandan on Thursday said the Piravam bypolls would evaluate the performance of the UDF Government led by Chief Minister Oommen Chandy. He said this while inaugurating the LDF convention as part of the Piravam bypolls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X