റൗഫിന്റെ ഭാര്യയേയും മകളേയും ചോദ്യം ചെയ്തു

വിവാദവ്യവസായി കെഎ റൗഫിന്റെ ഭാര്യയേയും മകളേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഡിവൈഎസ്പിമാരായ ജയ്‌സണ്‍ എബ്രഹാം, വേണുഗോപാല്‍ എന്നിവരടങ്ങുന്ന സംഘം രാവിലെ പത്തുമണിയോടെ റൗഫിന്റെ ജയന്തി നഗര്‍കോളനിയിലെ വീട്ടിലെത്തി
ചോദ്യം ചെയ്യുകയായിരുന്നു.
10.30 ഓടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഐസ്‌ക്രീം പാര്‍ലര്‍ കേസിനെ കുറിച്ച് ഇരുവര്‍ക്കുമറിയാവുന്ന കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കുഞ്ഞാലിക്കുട്ടിയുമായി റൗഫിനുള്ള ബന്ധത്തെ കുറിച്ചും ഇവരോട് അന്വേഷണ സംഘം തിരക്കി.
താമരശേരി ഡിവൈഎസ്പി ജെയ്‌സണ്‍ ഏബ്രഹാമിന് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പൂര്‍ണ്ണ അന്വേഷണ ചുമതല കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായി ജെയ്‌സണ്‍ ഏബ്രഹാമിനെ ക്രമസമാധാന ചുമതലയില്‍ നിന്നു താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.
തന്നെ കള്ളക്കേസില്‍ കുടുക്കി കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീംകേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി റൗഫ് മുന്‍പ് പരാതി നല്‍കിയിരുന്നു. ഐസ്‌ക്രീം കേസില്‍ താന്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതില്‍ പ്രതിഷേധിച്ച് കുഞ്ഞാലിക്കുട്ടി തന്നെ പീഡിപ്പിക്കുന്നുവെന്നും മഹാരാഷ്ട്രയിലെ ഭൂമി കൈയ്യേറ്റം, റബ്ബര്‍ ഫാക്ടറി കത്തിച്ച കേസ് തുടങ്ങിയവ കുത്തിപ്പൊക്കി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് റൗഫിന്റെ പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications