നശിപ്പിച്ചയാളെ വിവാഹം കഴിച്ചില്ലെങ്കില്‍ ജയില്‍

ഗുല്‍നാസ് എന്ന പെണ്‍കുട്ടി ഇപ്പോള്‍ കാബൂളിലെ ബദാം ബാഗ് ജയിലിലാണുള്ളത്. കൂട്ടിന് ബലാത്സംഗം ചെയ്തയാളുടെ കുട്ടിയുമുണ്ട്. മാതാവ് തൊട്ടടുത്ത ആശുപത്രിയിലേക്ക് പോയ തക്കത്തിനാണ് അയാള്‍ കയറി വന്നത്. വാതിലുകളും ജനലുകളും അടയ്ക്കാന്‍ തുടങ്ങിയതോടെ തന്നെ അലറി വിളിക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ, അയാള്‍ കൈകൊണ്ട് വായ അടച്ചുപിടിച്ചു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെയാണ് ബലാത്സംഗത്തിന്റെ കഥ കോടതിയിലെത്തിയത്.
തന്നെ നശിപ്പിച്ച മനുഷ്യനോടൊപ്പം ജീവിക്കുന്നതിനേക്കാള്‍ നല്ലത് അഫ്ഗാനിലെ യാഥാസ്ഥിക നിയമവ്യവസ്ഥയ്ക്കു മുന്നില്‍ ചോദ്യചിഹ്നമായി അയാളുടെ കുട്ടിയുടെ വളര്‍ത്തുകയാണെന്ന് ആ പെണ്‍കുട്ടി തീരുമാനിച്ചു. എന്റെ നിരപരാധിത്വത്തിന്റെ പ്രതീകമാണ് ഈ പെണ്‍കുട്ടി. ഇവളെ ഞാന്‍ വളര്‍ത്തി വലുതാക്കും-സിഎന്‍എന്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ ഗുല്‍നാസ് പറഞ്ഞു.












Click it and Unblock the Notifications