കുട്ടികളെ മര്‍ദ്ദിച്ച അധ്യാപകന് ജയില്‍

പള്ളിയില്‍ വെച്ച് കുട്ടികളുടെ ചെകിടത്ത് അടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സഹിതം രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മുസ്ലിം പണ്ഡിതനായ സബിര്‍ ഹുസൈനെയാണ് തടവിലിട്ടത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എഴുമുതല്‍ 13 വരെ നടന്ന പീഡനത്തിനെതിരേയുള്ള പരാതിയില്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരായ ഹുസൈനെ ജയിലിലേക്ക് മാറ്റി. വിധിക്കെതിരേ അപ്പീല്‍ നല്‍കുന്നതിനെ കോടതി എതിര്‍ത്തിട്ടുണ്ട്.
ലണ്ടനിലെ മുസ്ലിം മതവിഭാഗത്തിന്റെ നെടും തൂണാണ് താങ്കള്‍. പക്ഷേ, കുട്ടികള്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ തെളിവുകള്‍ സഹിതം മുന്നിലുള്ളപ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. താങ്കളെ കാണുമ്പോള്‍ കുട്ടികളുടെ കണ്ണില്‍ ഭയം മാത്രമാണുള്ളത്-ജഡ്ജി വ്യക്തമാക്കി.


Click it and Unblock the Notifications