ഗൂഗിള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളെ കൊല്ലുന്നു

ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഗൂഗിള്‍ ഇത്തരത്തിലുള്ള വെട്ടിച്ചുരുക്കല്‍ നടത്തുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഏറ്റവും ജനപ്രിയമായ ബസ്സ് സേവനം നിര്‍ത്താന്‍ ഗുഗിള്‍ തീരുമാനിച്ചിരുന്നു. പ്ലസ് പോലുള്ള പുതിയ സര്‍വീസുകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണിത്.
സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഭീമനായ ഫേസ്ബുക്കിനെതിരേയുള്ള പോരാട്ടത്തില്‍ ഗൂഗിള്‍പ്ലസിനെ കൂടുതല്‍ കരുത്തുള്ളതാക്കാന്‍ ഇത്തരം നീക്കം അത്യാവശ്യമാണെന്ന് കമ്പനി കരുതുന്നു. പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ ഒരു കോടിയോളം ഉപഭോക്താക്കളെ നേടിയ പ്ലസിന് ഇപ്പോള്‍ 40 കോടി അംഗങ്ങളുണ്ട്.












Click it and Unblock the Notifications