കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലോഗറെ പിന്തുണയ്ക്കാന്‍ സ്ത്രീകള്‍ തുണിയുരിഞ്ഞു

  • By Lakshmi
Google Oneindia Malayalam News

Israel Women Solidarity
ലണ്ടന്‍: കര്‍ശനമായ മതനിയമങ്ങള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരെ ബ്ലോഗിലൂടെ തുണിയുരിഞ്ഞ ഈജിപ്തുകാരിയായ വിദ്യാര്‍ത്ഥിനിയ്ക്ക് പിന്തുണയുമായി ഇസ്രയേലില്‍ ഒരു കൂട്ടം സ്ത്രീകള്‍ തുണിയിരിഞ്ഞു.

ഈജിപ്തുകാരിയും കെയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിയില്‍ മീഡിയ വിദ്യാര്‍ഥിനിയുമായ ആലിയ മഗ്ദ എല്‍മാദിയാണ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി സ്വന്തം നഗ്നചിത്രങ്ങള്‍ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചത്. ഈ ചിത്രങ്ങള്‍ക്ക് ഇതുവരെ ലക്ഷക്കണക്കിന് ഹിറ്റാണ് വന്നിരിക്കുന്നത്. ഒപ്പം ആലിയയെ അധിക്ഷേപിക്കുന്ന അഭിപ്രായങ്ങള്‍ക്കും പഞ്ഞമില്ല.

ആലിയയുടെ ഫോട്ടോകള്‍ക്ക് വന്ന അഭിപ്രായങ്ങള്‍ കണ്ട് ഞാന്‍ അന്തം വിട്ടുപോയി. അവര്‍ക്ക് പിന്തുണ നല്‍കണമെന്ന് തോന്നി. അങ്ങനെയാണ് സംഘടിച്ച് നഗ്നത പ്രദര്‍ശിപ്പിക്കാനും അങ്ങനെ ആലിയയ്ക്ക് പിന്തുണ നല്‍കാനും തീരുമാനിച്ചു- ഇസ്രയേലിയായ ഓര്‍ ടെപ്ലര്‍ പറയുന്നു. ഒര്‍ ടെപ്ലറാണ് ആലിയയ്ക്ക് പിന്തുണ നല്‍കാനായി തണിയുരിയാന്‍ ആളെക്കൂട്ടിയത്.

ആലിയയുടെ ഫോട്ടോകള്‍ക്ക് വന്ന അഭിപ്രായങ്ങളില്‍ ഇവള്‍ ലൈംഗികത്തൊഴിലാളിയാണെന്നതുള്‍പ്പെടെയുള്ളതരത്തിലുള്ള കമന്റുകള്‍ വന്നിട്ടുണ്ട്.

എന്തായാലും ആലിയ നടത്തിയ പ്രകടനം ഈജിപ്തിലുണ്ടാക്കിയപോലെതന്നെ ഒരു തരംഗം ഇവരുടെ പ്രവൃത്തിയിലൂടെയും ഉണ്ടാകുകയാണ്. ഇസ്രയേലില്‍ ഈ തുണിയുരിയല്‍ പ്രതിഷേധത്തിനെതിരെ സമ്മിശ്രവികാരമാണ് ഉയരുന്നത്.

English summary
A group of Israeli women have posed naked to show solidarity with an Egyptian student who attracted a slew of death threats after posting naked self-photographs on the Internet to defy Islamic extremism in her country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X