മദ്യം നല്‍കി പീഡനം; ടീച്ചര്‍ കുടുങ്ങി

2009 മുതല്‍ ഇവര്‍ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയാണെന്ന് പൊലീസ് പറയുന്നു. അപ്പോള്‍ ആറാം ക്ലാസില്‍ ആയിരുന്ന ആണ്‍കുട്ടിയെ അധ്യാപിക മദ്യവും മയക്കുമരുന്നും നല്‍കി വശീകരിക്കുകയായിരുന്നു. പിന്നീട് രണ്ടു വര്‍ഷത്തോളം ഇവര്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു.
അടുത്തിടെ പീഡനവിവരം ആണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിച്ചതോടെയാണ് ടീച്ചര്‍ കുടുങ്ങിയത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനം, അപമര്യാദയായി പെരുമാറല്‍, അനധികൃതമായി മയക്കുമരുന്ന് ഉപയോഗിക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങള്‍ക്കാണ് ഇവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications