വാഷിങ്ടണ്‍: വേനല്‍ക്കാലത്ത് കാറില്‍ എസിയില്ലാതെ യാത്ര ചെയ്യുന്നത് അധികമാര്‍ക്കും ഇഷ്ടമായിരിക്കില്ല. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യത്യസ്തനാവുകയാണ്. ഒബാമയ്ക്ക് എസി ഇഷ്ടമല്ലെന്നാണ് അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരനും ഇപ്പോള്‍ സഹായിയുമായ റെഗി ലവ് പറയുന്നത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒബാമയ്ക്ക് എസി ഇഷ്ടമല്ല. ചിലപ്പോള്‍ വേനല്‍ക്കാലങ്ങളില്‍ പോലും കാറില്‍ യാത്ര ചെയ്യുമ്പോള്‍ എസി ഓണ്‍ ചെയ്യാന്‍ സമ്മതിയ്്ക്കില്ല. ഇത് എന്നെ അസ്വസ്ഥനാക്കാറുണ്ട്-മുപ്പതുകാരനായ ലവ് പറഞ്ഞു. ഓവലിലെ തന്റെ ഓഫീസിലെ താപനില ജന്മനാടായ ഹവായിലേതിന് തുല്യമാക്കിയിരിക്കുകയാണ് ഈ അമേരിക്കന്‍ പ്രസിഡന്റ്.
ഒബാമയ്ക്കൊപ്പം എപ്പോഴും യാത്ര ചെയ്യുന്ന ലവിനെ പ്രസിഡന്റിന്റെ ഈ എസി അപ്രിയം വെട്ടിലാക്കിയിരിക്കുകയാണ്. 2006ല്‍ ഒബാമ സെനറ്റര്‍ ആയിരിക്കുമ്പോഴാണ് കോളെജില്‍ ബാസ്‌ക്കറ്റ് ബോള്‍ കളിക്കൂട്ടുകാരനായിരുന്ന ലവിനെ തന്റെ സഹായിയായി നിയമിച്ചത്.
President Barack Obama's personal aide, gatekeeper and basketball sparring partner Reggie Love says that one of the coolest jobs in the world sometimes has its downside – no air conditioning.,