കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില്ലറ വ്യാപാരമേഖലയില്‍ 51% വിദേശനിക്ഷേപം

  • By Ajith Babu
Google Oneindia Malayalam News

Cabinet clears FDI in multi-brand retail
ദില്ലി: ചില്ലറ വ്യാപാരമേഖല (റീട്ടെയില്‍) വിദേശ നിക്ഷേപം അനുവദിയ്ക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് മള്‍ട്ടി ബ്രാന്‍ഡ് വില്‍പനശാലകളില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ ചില്ലറ വ്യാപാര മേഖലയില്‍ ഒട്ടേറെ ചലനങ്ങള്‍ക്ക് വഴിതെളിച്ചേക്കാവുന്ന നിര്‍ദ്ദേശം വാണിജ്യ വ്യവസായ മന്ത്രാലയമാണ് മുന്നോട്ടുവച്ചിരുന്നത്.

ഇതോടെ പത്തുലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ മള്‍ട്ടി ബ്രാന്‍ഡ് വില്‍പനശാലകള്‍ തുറക്കാന്‍ വാള്‍മാര്‍ട്ട്, കാരെഫോര്‍, ടെസ്‌കോ തുടങ്ങിയ ബഹുരാഷ്ട്ര വില്‍പന ശൃംഖലകള്‍ക്ക് ഇത് അവസരമൊരുക്കും.

ലക്ഷക്കണക്കിന് കോടി രൂപ കുത്തിയൊഴുകുന്ന കമ്പോളമാണ് വിദേശകമ്പനികള്‍ക്ക് പുതിയ തീരുമാനത്തിലൂടെ തുറന്നുകിട്ടുന്നത്. കൃഷികഴിഞ്ഞാല്‍ ഇന്ത്യയിലേറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് ചില്ലറവ്യാപാരം. ഏതാണ്ട് 29.50 ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുന്ന ചില്ലറ വ്യാപാര മേഖലയിലെത്തുന്ന ഭീമന്‍മാരോട് മത്സരിയ്ക്കാന്‍ പ്രാദേശിക കച്ചവടക്കാര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട്, ഉപാധികളോടെയാണു തീരുമാനമെന്നു സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും ചില്ലറവ്യാപാര മേഖലയില്‍ എഫ്.ഡി.ഐ. അനുവദിക്കാനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്നു ബി.ജെ.പിയും ഇടതുപക്ഷവും പ്രഖ്യാപിച്ച കഴിഞ്ഞു. പുതിയ മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഇന്നു പാര്‍ലമെന്റിനെ അറിയിക്കും.

മന്ത്രിസഭാ യോഗത്തില്‍ രണ്ടു മണിക്കൂറിലേറെ ചര്‍ച്ച ചെയ്ത ശേഷമാണ് മള്‍ട്ടി ബ്രാന്‍ഡ് മേഖലയില്‍ എഫ്.ഡി.ഐ. അനുവദിക്കാന്‍ തീരുമാനിച്ചത്. റീട്ടെയില്‍ മേഖലയില്‍ ഒരു വിധത്തിലും എഫ്.ഡി.ഐ. പാടില്ലെന്ന് വ്യാഴാഴ്ച തന്നെ ബി.ജെ.പിയും ഇടതുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം നീക്കമുണ്ടായാല്‍ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇരുകൂട്ടരും മുന്നറിയിപ്പു നല്‍കി. ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പും ഡി.എം.കെയുടെ ആശങ്കകളും സര്‍ക്കാര്‍ അവഗണിച്ചിരിയ്ക്കുകയാണ്. യുപിഎയ്ക്കുള്ളില്‍ തന്നെ എതിര്‍പ്പുള്ളതിനാല്‍ പുതിയ തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികള്‍ ഏറെയാണ്.

English summary
The Union Cabinet on Thursday cleared 50 per cent foreign direct investment (FDI) in multi-brand retail and 100 per cent FDI in single brand retail desptite division within the UPA on the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X