യുവാവില്‍ നിന്ന് പണം തട്ടല്‍; നടനെതിരെ കേസ്

ഗോപാല്‍ ദാസ് മേഖാനി എന്നയാളില്‍ നിന്ന് ചോപ്ര 2.65 ലക്ഷം രൂപ തട്ടിയതായാണ് കേസ്. ഇയാളുടെ പരാതിപ്രകാരം ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് കേസെടുക്കാന്‍ മെട്രോപൊളിറ്റന്‍ കോടതി പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.
പത്രപ്പരസ്യം കണ്ടാണ് സിനിമയിലഭിനയിക്കാന്‍ അപേക്ഷ അയച്ചതെന്ന് മേഖാനി കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് സാലിം എന്നയാള്‍ മുംബൈയിലേക്ക് വിളിച്ചുവരുത്തി ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷനില്‍ അംഗത്വത്തിനായി 15,000 രൂപ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കാന്‍ ആവശ്യപ്പെട്ടുവത്രേ.
ഇതിനു ശേഷമാണ് 2.65 ലക്ഷം രൂപ ആവശ്യപ്പെട്ടത്. പിന്നീടാണത്രേ സാലിം ഇയാളെ പ്രേം ചോപ്രയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കൊണ്ടുപോയത്.












Click it and Unblock the Notifications