കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡേ കൊലക്കേസ്: പത്രപ്രവര്‍ത്തക അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

മുംബൈ: മിഡ് ഡേ പത്രപ്രവര്‍ത്തകന്‍ ജെ.ഡേയെ കൊലപ്പെടുത്തിയ കേസില്‍ മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. ജിഗ്ന വോറയാണ് അറസ്റ്റിലായത്. ഡേയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഏഷ്യന്‍ എയ്ജ് ഡെപ്യൂട്ടി ബ്യൂറോ ചീഫായി മുംബൈയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ജിഗ്ന.

മലയാളികളായ സതീഷ് കാലിയ, പോള്‍സണ്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ പത്തുപേരാണ് ജെ.ഡേ വധക്കേസില്‍ നേരത്തേ അറസ്റ്റിലായത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് ഈ മാസം നാലിന് ഒരു മാസം കൂടി മോക്കാ കോടതി അനുവദിക്കുകയായിരുന്നു.

ഡേ കൊലക്കേസുമായി ബന്ധപ്പെട്ട് ജിഗ്നയെ പലതവണ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഛോട്ടാരാജന്റെ വാടകൊലയാളികള്‍ക്ക് ഡേയുടെ ബൈക്കിന്റെ നമ്പര്‍ കൈമാറിയത് ജിഗ്നയാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മിഡ് ഡേ പത്രത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്ററായിരുന്ന ജെ. ഡേയെ സതീഷ് കാലിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചു കൊലപ്പെടുത്തിയതെന്നാണു കേസ്. കസില്‍, കാലിയയെയും വാടകക്കൊലയാളി സംഘത്തിലെ എട്ടു പേരെയും ആദ്യം അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് പിന്നീട്, ഛോട്ടാ രാജന്റെ അടുത്ത അനുയായിയും വാതുവയ്പ് രംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്നയാളുമായ വിനോദ് ചെമ്പൂരിനെ അറസ്റ്റ് ചെയ്തിരുന്നു.

ഛോട്ടാരജനെതിരെ തുടര്‍ച്ചയായ വാര്‍ത്തകളും മറ്റും ഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് ഡേയെ വധിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

English summary
A Mumbai-based journalist, Jigna Vora, was on Friday arrested in connection with the murder case of Mid-Day journalist J Dey. Vora, who is employed with an English daily, is accused of being a part of the conspiracy to kill Dey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X