ദില്ലി: കേന്ദ്ര മന്ത്രി ശരദ് പവാറിന് നേരേയുണ്ടായ ആക്രമണവാര്‍ത്ത കേട്ടയുടന്‍ ഗാന്ധിയന്‍ അന്നാ ഹസാരെ നടത്തിയ ആദ്യ പ്രതികരണം വിവാദത്തില്‍. ശരദ് പവാറിനെ സിഖുകാരനായ ഹര്‍വിന്ദര്‍ സിങ് ആക്രമിച്ചത് ശ്രദ്ധയില്‍പ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരോട് 'ഒരടി മാത്രമേ കിട്ടിയുള്ളോ?' എന്ന് അന്നാ ഹസാരെ പ്രതികരിച്ചതാണ് അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിന് വഴിവച്ചിരിക്കുന്നത്.
ഹസാരെ റെലഗന്‍സിദ്ധിയില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ഹസാരെയുടെ പ്രതികരണം കേട്ട് കൂടിനിന്നവര്‍ ചിരിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും ഹസാരെ തിരിഞ്ഞു നടന്നിരുന്നു. എന്നാല്‍ പെടുന്നനെ തിരികെ വന്ന ഹസാരെ ആക്രമണത്തെ അപലപിച്ചു.
രോഷത്തിന്റെ പേരില്‍ ആരെയും മര്‍ദ്ദിക്കുന്നത് ശരിയല്ലെന്നും ഇത്തരം ആക്രമണങ്ങളെ നമ്മുടെ ജനാധിപത്യം അനുവദിക്കുന്നില്ലെന്നും ഹസാരെ വ്യക്തമാക്കി.ി അതേസമയം അക്രമത്തിന് നേരേ കണ്ണടച്ചുകൊണ്ട് ഗാന്ധിയനായി തുടരുന്നവരെ ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നാണ് ഹസാരെയുടെപരാമര്‍ശത്തെക്കുറിച്ച് കോണ്‍ഗ്രസ് വക്താവ് മനീഷ്തിവാരി പ്രതികരിച്ചത്.
Anna Hazare's initial reaction to the attack on union agriculture minister Sharad Pawar angered Congress party leaders enough to question the activist's Gandhian tag.