പവാറിനെ അടിച്ചയാള്‍ക്ക് പാരിതോഷികം

ഹര്‍വീന്ദര്‍ സിങ്ങിന്റെ നടപടി ധീരമെന്നു ക്രാന്തി സേന പ്രവര്‍ത്തകന്‍ തെജീന്ദര്‍ സിങ് ബഗ്ഗ പറഞ്ഞു.
അണ്ണ ഹസാരെ സംഘാംഗം പ്രശാന്ത് ഭൂഷനെ ആക്രമിച്ച സംഭവത്തില്‍പ്പെട്ടയാളാണു തെജീന്ദര്‍ ബഗ്ഗ.
ട്വിറ്ററിലൂടെയാണ് ഹര്‍വീന്ദര്‍ സിങിനുള്ള പാരിതോഷികം തെജന്ദീര്‍ പ്രഖ്യാപിച്ചത്. ഇത്തരം ചെയ്തികള്‍ രാജ്യത്തെയ യുവജനത എത്രമാത്രം അസ്വസ്ഥരാണെന്ന് തെളിയിക്കുന്നതായും തെജന്ദീര്‍ പറഞ്ഞു.
അനിയന്ത്രിത വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍വീന്ദര്‍ സിങ്ങി ശരദ് പവാറിന്റെ കരണത്തടിച്ചത്. ടെലികോം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി സുഖ് റാമിനെ കഴിഞ്ഞ ദിവസം കോടതി പരിസരത്ത് ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.












Click it and Unblock the Notifications