കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയെ ബലാത്സംഗം ചെയ്യാന്‍ മകനെ കൊന്നു

Google Oneindia Malayalam News

ഭുവനേശ്വര്‍: മാതാവിനെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ ഒന്നരവയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഭുവനേശ്വറിനടുത്തുള്ള ഒഡിഷയിലാണ് സംഭവം. ബൊലാന്‍ഗിറിലെ ഖാസിയാന്‍ ഗ്രാമത്തില്‍ നിന്നുള്ള മൂന്നു പേരാണ് ആക്രമണത്തിനു പിന്നില്‍. കുടിച്ചു മനോന്മത്തരായ മൂന്നു പേര്‍ യുവതിയും അഞ്ചു മക്കളും ഭര്‍ത്താവും കിടന്നുറങ്ങുന്ന സ്ഥലത്തേക്ക് ബലം പ്രയോഗിച്ച് കയറുകയായിരുന്നു.

തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ മൂന്നു പേരും ചേര്‍ന്ന് പൊതിരെ തല്ലി. ശബ്ദം കേട്ട് കുട്ടികളുണര്‍ന്നതോടെ എല്ലാവരും ചേര്‍ന്ന് സംഘത്തെ ആക്രമിക്കാന്‍ തുടങ്ങി. പിഞ്ചുകുട്ടിയെ പോലും വളരെ ക്രൂരമായി സംഘം മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി നേരം വെളുക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഛത്തീസ്ഗഡില്‍ നിന്നു കുടിയേറി വന്നവരായതിനാല്‍ നാട്ടുകാരുമായി ബന്ധം കുറവായിരുന്നു. നേരം വെളുത്തതോടെ കുട്ടിയുടെ മൃതദേഹം കണ്ട് ആളുകള്‍ തടിച്ചുകൂടുകയും വിവരം പോലിസില്‍ അറിയിക്കുകയും ചെയ്തു.

English summary
A group of miscreants crushed a child to death in a bid to rape his mother in Odisha, police said Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X