മള്‍ടിപ്ലക്‌സ് സംസ്‌കാരം തകര്‍ക്കണം: പൂക്കുട്ടി

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ കേന്ദ്ര വാര്‍ത്താ വിനിമയ വിതരണ മന്ത്രി അംബികാ സോണി ഒരുക്കിയ വിരുന്നിനിടയില്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കുടുംബത്തിന് ഒരുമിച്ച് പോയി സിനിമകാണാന്‍ ഇത്തരം തിയറ്ററുകളിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് വിലങ്ങുതടിയാകുന്നുണ്ട്. കുത്തകകള്‍ നടത്തുന്ന ഇത്തരം കേന്ദ്രങ്ങള്‍ക്ക് നികുതിയിളവുകള്‍ നല്‍കുന്നതിനു പകരം ഇടത്തരക്കാരുടെ പ്രതീക്ഷയായ സാധാരണ പ്രദര്‍ശനകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കുകയാണ് വേണ്ടത്- റസൂല്‍ പറഞ്ഞു.
സിനിമ ഒരു ശബ്ദ-ദൃശ്യ-വിനോദ മാധ്യമമാണ്. കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലേയും ശബ്ദ സംവിധാനം നിരാശാജനകമാണ്. അതുകൊണ്ടുതന്നെയാണ് ആധുനികരീതിയില്‍ ശബ്ദലേഖനം നടത്തിയ പഴശ്ശിരാജ കേരള തിയറ്ററുകളില്‍ നിശബ്ദമായിപ്പോയത്.
സിനിമ വ്യവസായത്തെ പിടിച്ചു നിര്‍ത്തുന്ന സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണനകൊടുത്ത് ഈ മേഖലയില്‍ ഒരു അഴിച്ചുപണി ആവശ്യമാണ്. സിനിമ എന്ന മാധ്യമത്തെ എല്ലാ ജനങ്ങളിലേക്കും എത്തിക്കാന്‍ ഇത് സഹായകമാവും- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications